മോശക്കാരനാക്കി ചിത്രീകരിച്ചു; എം.എ. ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ രാഹുൽ ആവശ‍്യപ്പെട്ടിരിക്കുന്നത്
rahul mamkootathil sends legal notice to m.a. shahnas

രാഹുൽ മാങ്കൂട്ടത്തിൽ, എം.എ. ഷഹനാസ്

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ചു. അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശകാരനാക്കി ചിത്രീകരിച്ചെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് രാഹുൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഷഹനാസിന്‍റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു പറഞ്ഞ രാഹുൽ 100 പാവപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കുന്ന പദ്ധതിക്കായി നഷ്ടപരിഹാര തുക വിനിയോഗിക്കുമെന്ന് വ‍്യക്തമാക്കി.

ബലാത്സംഗക്കേസിൽ ജാമ‍്യം ലഭിച്ചതിനു പിന്നാലെ രാഹുലിനെ രൂക്ഷമായി വിമർശിച്ച് ഷഹനാസ് രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോഴിയെ തിരിച്ചറിയാൻ ഒരു സ്ത്രീയ്ക്കും ബുദ്ധിമുട്ടില്ലെന്നും പരസ‍്യമായി വെല്ലുവിളിക്കുന്നുവെന്നും തന്‍റെ മുന്നിലിരിക്കാൻ രാഹുലിന് ധൈര‍്യമുണ്ടോയെന്നും ഷഹനാസ് ചോദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com