
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി മുതൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെതാണ് തീരുമാനം.
സഭയിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്‍റേതായിരിക്കും. ഇത് സംബന്ധിച്ച് രാഹുലിന്‍റെ ഭാഗത്തുനിന്നും അവധി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പ്രതികരിച്ചു. നിയമ നിർമാണത്തിനായി ചേരുന്ന 12 ദിവസത്തെ സഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഒക്‌ടോബർ 10 വരെയാണ് സമ്മേളനം.