
രാഹുൽ മാങ്കൂട്ടത്തിൽ
File image
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണങ്ങളിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. രണ്ട് യുവതികൾ ഗർഭഛിദ്രത്തിന് വിധേയരായതായി അന്വേഷണ സംഘം കണ്ടെത്തി.
ആദ്യ ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും കണ്ടെത്തലുണ്ട്. ബംഗളൂരുവിൽ വച്ചായിരുന്നു ഗർഭച്ഛിദ്രം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ച് ബംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേ,ണം നടക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നേരിട്ട് പരാതികൾ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കേസെടുക്കാൻ അന്വേഷണ സംഘത്തിനാവില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി നൽകുന്നത് സംബന്ധിച്ച് അന്വേഷിക്കാനുമുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. പരാതി ഇല്ലെന്ന് അറിയിച്ചാൽ അവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കേസ് അവസാനിപ്പിക്കാനാണ് നീക്കം.