

രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മാവേലിക്കര സ്പെഷ‍്യൽ സബ് ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്.
ജയിലിനു മുന്നിൽ വച്ച് യുവമോർച്ച പ്രവർത്തകർ രാഹുലിനു നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിന്‍റെ ജാമ‍്യാപേക്ഷയിൽ തിരുവല്ല ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതി വെള്ളിയാഴ്ച വിധി പറയും. മൂന്നു ദിവസത്തേക്കായിരുന്നു രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ചോദ്യം ചെയ്യലിനോട് രാഹുൽ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.