

രാഹുൽ മാങ്കൂട്ടത്തിൽ |ജോബി ജോസഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ അതിജീവിതയ്ക്ക് കൈമാറിയെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നുമാണ് ജോബി മോഴി നൽകിയത്.
രാഹുലിന്‍റെയും അതിജീവിതയുടെയും കോമൺ സുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബിയുടെ മൊഴിയിൽ പറയുന്നു.
ജോബിയാണ് തനിക്ക് ഗർഭഛിദ്ര ഗുളിക നൽകിയതെന്നാണ് അതിജീവിതയുടെ മൊഴി. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ മൊഴി. കേസിലെ രണ്ടാം പ്രതിയാണ് ജോബി. അതേസമയം, ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഫോൺ കൈമാറിയില്ലെങ്കിൽ ജോബിയുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നടക്കം നടപടികളിലേക്ക് കടക്കാനാണ് നീക്കം.