

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ കോടതി മുൻകൂർ ജാമ‍്യം നിഷേധിച്ചതോടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസിന്‍റെ നിഗമനം.
കഴിഞ്ഞ ദിവസം രാഹുൽ കേരള- കർണാടക അതിർത്തിയിലെത്തിയിരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സുള്ള‍്യ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കർണാടകയിൽ പ്രത‍്യേക അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെ പറ്റി നിർണായക വിവരം ലഭിച്ചതായാണ് സൂചന.