മൗനം തുടർന്ന് രാഹുൽ; തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പൊലീസ് മഹസ്സർ തയ്യാറാക്കി
rahul mamkootathil sexual harrasment sit evidence gathering thiruvalla hotel

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവല്ല: ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പരാതിയിൽ പീഡനം നടന്നു എന്നു പറയുന്ന ഹോട്ടലാണിത്. രജിസ്റ്റർ പരിശോധിച്ച പൊലീസ് റൂം ബൂക്ക് ചെയ്ത വിവരങ്ങൾ ശേഖരിച്ചു. ഹോട്ടലിലെ സിസിടി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്.

ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പൊലീസ് മഹസ്സർ തയ്യാറാക്കി. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുൽ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം, ചോദ്യം ചെയ്യലിന് എത്തിച്ചപ്പോഴും മടങ്ങുമ്പോഴുമൊന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ രാഹുൽ തയാറായില്ല. പൊലീസ് ബസിൽ കനത്ത സുരക്ഷയോടെയാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com