
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെൻഷനെന്നാണ് വിവരം. നിലവിൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ.
രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയും രാഹുലിന് പറയാനുള്ളത് പറഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന ചില നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചാണ് സസ്പെൻഷനിൽ നടപടി ഒതുക്കിയതെന്നാണ് വിവരം.