
രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ ദർശനം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു രാഹുൽ പമ്പയിലെത്തിയത്. പിന്നീട് പമ്പയിൽ നിന്നും കെട്ട് നിറച്ചാണ് മല കയറിയത്.
രാഹുലിനെതിരേ ലൈംഗിക ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ശബരിമല ദർശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ നിയമസഭയിലെത്തിയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. രാഹുൽ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം.