rahul mamkootathil will be removed from the post of president
രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ പുറത്തേക്ക്; നടപടിയുമായി ദേശീയ നേതൃത്വം

യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി രാജിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചു
Published on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്ത് നിന്നു മാറ്റും. യുവനടി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി രാജിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റേതാണ് തീരുമാനം. രാഹുലിനെതിരേ നിരവധി പരാതികൾ എഐസിസിക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ, അന്വേഷണം നടത്താൻ കെപിസിസിക്കു നിർദേശം നൽകിയിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരേ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ആരോപണം ശരിയല്ലെങ്കിൽ രാഹുൽ വ‍്യക്തത വരുത്തണമെന്നാണ് കൂടുതൽ നേതാക്കളും ആവശ‍്യപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com