രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജി ഇന്നു പരിഗണിക്കും

ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ ജാമ്യം ലഭിച്ചാൽ ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും.
rahul mamkootathil's bail plea will be considered today
rahul mamkootathil's bail plea will be considered today

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്നു പരിഗണിക്കും. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിലാണ് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ഇന്നലെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജാമ്യം. കേസിലെ നാലാം പ്രതിയാണ് രാഹുൽ. ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ ജാമ്യം ലഭിച്ചാൽ ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com