Rahul Mamkootatil bail application verdict postponed in 3rd rape case

രാഹുൽ മാങ്കൂട്ടത്തിൽ

file image

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ ജയിലിൽ തുടരും, ജാമ‍്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടി

ജനുവരി 28നാണ് രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ ജാമ‍്യാപേക്ഷയിൽ വിധി പറ‍യുന്നത്
Published on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ ജാമ‍്യാപേക്ഷയിൽ വിധി പറയുന്നത് നീട്ടി. ജനുവരി 28ന് വിധി പറ‍യും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ‍്യാപേക്ഷ മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ രണ്ടാഴ്ചയായി രാഹുൽ റിമാൻഡിലാണ്. രാഹുലിന്‍റെ റിമാൻഡ് കാലാവധി നീട്ടാൻ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

രാഹുലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയെങ്കിലും അതിന്‍റെ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക‍്യൂഷൻ ആവശ‍്യപ്പെട്ടു. 2024ൽ തിരുവല്ലയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പെന്നാണ് പരാതി. ആദ‍്യ രണ്ടു കേസുകളിലും രാഹുലിന് ജാമ‍്യം ലഭിച്ചെങ്കിലും മൂന്നാം ബലാത്സംഗക്കേസിൽ അതുണ്ടായില്ല.

logo
Metro Vaartha
www.metrovaartha.com