രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ; പുറത്താക്കും വരെ കോൺഗ്രസ് ഓഫീസിൽ കയറും

പാലക്കാട് നടന്നത് യോഗമല്ല, രാഷ്ട്രീയ ചർച്ചയാണെന്ന് രാഹുൽ
പുറത്താക്കും വരെ കോൺഗ്രസ് ഓഫീസിൽ കയറും

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട്: സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലത്തിൽ നടന്ന കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്‍റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു.

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം സംഭവം വിവാദമായതോടെ കണ്ണാടി മണ്ഡലത്തിൽ നടന്നത് യോഗമല്ല, രാഷ്ട്രീയ ചർച്ചയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസുകളിൽ കയറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com