

Rahul Mamkootathil
കൊച്ചി: ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റ് വിലക്ക് നീട്ടി. വ്യാഴാഴ്ച വരെയാണ് അറസ്റ്റു തടഞ്ഞത്. രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കാമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണനയ്ക്കെടുത്തെങ്കിലും പിന്നീട് വ്യാഴാഴ്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരായ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു.