അറസ്റ്റിന് ശേഷം ആദ്യം, പാലക്കാട് എത്തി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിന്‍റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്
rahul mamkoottathil in palakkad

രാഹുൽ മാങ്കൂട്ടത്തിൽ

file image

Updated on

പാലക്കാട്: ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു ശേഷം ആദ്യമായി തന്‍റെ മണ്ഡലമായ പാലക്കാട് എത്തി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്‍റെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. നിലവിൽ മൂന്ന് സ്ത്രീകളാണ് രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.

ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു.

logo
Metro Vaartha
www.metrovaartha.com