പരാതിക്കാരിക്കെതിരേ കൂടുതൽ തെളിവുകളുമായി രാഹുൽ; മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

ബുധനാഴ്ചയാണ് കോടതി രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്
rahul mamkottathil submit evidence

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പരാതിക്കാരിക്കെതിരേ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഭിഭാഷകൻ മുഖേന മുദ്രവച്ച കവറിലാണ് രാഹുൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയത്. ഓഡിയോ സന്ദേശം, ചാറ്റുകൾ, വീഡിയോകൾ എന്നിവയാണ് കോടതിയിൽ സമർപ്പിച്ചത്. ബുധനാഴ്ചയാണ് കോടതി രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നിലവിൽ രാഹുൽ പരാതിക്കാരിക്കെതിരേ 3 ഡിജിറ്റൽ തെളിവുകളും 3 ഡോക്യുമെന്‍റ് ഫയലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സമയത്ത് പരാതിക്കാരിക്കെതിരേ ചില തെളിവുകൾ രാഹുൽ സമർപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയും കൂടുതൽ തെളിവുകളുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വീണ്ടും എംഎൽഎ തെളിവുകൾ ഹാജരാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com