നീല ട്രോളി ബാഗുമായി വാർത്താ സമ്മേളനം; പെട്ടിയിൽ പണമുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം അവസാനിപ്പിക്കുമെന്ന് രാഹുൽ

ഹോട്ടൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം
rahul mankoottathil press meet on palakkad hotel raid
നീല ട്രോളി ബാഗുമായി വാർത്താ സമ്മേളനം; പെട്ടിയിൽ പണമുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം അവസാനിപ്പിക്കുമെന്ന് രാഹുൽ
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. നീല ട്രോളി ബാഗുമായെത്തിയായിരുന്നു രാഹുലിന്‍റെ വാർത്താ സമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളാണ്, അതല്ല പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ അവസാനിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

ഹോട്ടൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം. ഞാൻ എപ്പോഴാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നുമുള്ള കാര്യങ്ങൾ‌ അപ്പോൾ വ്യക്തമാവും. ട്രോളി ബാഗിൽ എന്‍റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്‍റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പെട്ടി പൊലീസിന് കൈമാറാം. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പൊലീസിന് കഴിയുമോ, എങ്കിൽ ഇവിടെവച്ച് പ്രചരണം അവസാനിപ്പിക്കും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. ട്രോളി ബാഗുമായി ഇന്നലെ മാത്രമല്ല എന്ത് പരിപാടിക്ക് പോയാലും ട്രോളി ബാഗ് കരുതാറുണ്ട്. ഞാനും ഷാഫിയും വസ്ത്രങ്ങൾ മാറിയിടാറുണ്ടെന്നും പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെയെന്നും രാഹുൽ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com