

വി.ഡി. സതീശൻ |രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമരത്തിന്‍റെ സമാപന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വേദിവിട്ട് പോയാലേ പരിപാടിയിൽ പങ്കെടുക്കൂ എന്ന് സതീശൻ നിലപാട് കടുപ്പിച്ചതോടെ രാഹുൽ വേദിവിട്ടു. തുടർന്ന് സതീശൻ പോയശേഷം രാഹുൽ വീണ്ടും വേദിയിലെത്തുകയും ചെയ്തു.
സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചു. വാർത്ത കണ്ടാണ് തിരികെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീണ്ടും സംസ്ഥാനതലത്തില്‍ സജീവമാകാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് സതീശൻ തടയിട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഹുലുമായി സംസാരിക്കാനോ ഹസ്തദാനം നൽകാനോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.