അൽമുക്താദിർ ജ്വല്ലറിയിൽ റെയിഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്
Raid at Al-Muqtadir Jewellery; Tax evasion worth Rs 380 crore detected
അൽമുക്താദിർ ജ്വല്ലറിയിൽ റെയിഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
Updated on

കൊച്ചി: അൽമുക്താദിർ ജ്വല്ലറിയിൽ നടന്ന ആദായ നികുതി റെയ്ഡിൽ കേരളത്തിൽ നിന്ന് മാത്രം 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വിദേശത്തേക്ക് 60 കോടി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്. സ്വർണം നേരത്തേ ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് മണിച്ചെയിൻ മാതൃകയിൽ കോടികണക്കിന് രൂപ ഇവർ കൈപറ്റിയെന്നും പിന്നീട് വ‍്യക്തിപരമായ കാര‍്യങ്ങൾക്ക് ഉപയോഗിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

അൽ മുക്താദിർ ജ്വല്ലറിയും മുംബൈയിലെ ഗോൾഡ് പർച്ചേസിങ് സ്ഥാപനമായ യുണീക്ക് ചെയിനുമായി ഇടപാടുകൾ നടന്നിട്ടുണ്ട്. യൂണിക്ക് ചെയിനിൽ നടത്തിയ റെയ്ഡിൽ 400 കോടിയാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിലും മുംബൈയിലും അടക്കം അൽ മുക്താദിറിന്‍റെ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്ത് 30 കടകളിലാണ് പരിശോധന നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com