'ഓപ്പറേഷൻ ആഗ്': തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ്

ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു
raid in houses of gangsters karaman nemam areas
raid in houses of gangsters karaman nemam areas
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. കരമന നേമം മേഖലയിലാണ് ഓപ്പറേഷൻ ആഗ് എന്ന് പേരിട്ട് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്.

ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ​ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com