സംസ്ഥാനത്ത് ഷവർമ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന; 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിപ്പിച്ചു

പാർസലിൽ കൃതമായ ലേബൽ പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്
Shavarma
Shavarma file Image
Updated on

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന. 47 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തിവെപ്പിച്ചു.108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ കൃതമായ ലേബൽ പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഷവർമ നിർമാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ നിർമാണവും വിൽപ്പന‍യും നടത്തുന്ന സ്ഥാപനങ്ങൾ ബക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പാചകം ചെയ്ത രീതി, സമയം,ല കൃത്യമായി ഒരുമണിക്കൂറിനുള്ളിൽ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ‌ ലേബലിൽ ഒട്ടിച്ചശേഷമേ ഉപഭോക്താവിന് വിതരണം ചെയ്യാൻ പാടുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com