അടിയന്തര പ്രധാന്യമുള്ള വിഷയം; കെ റെയിലിൽ വീണ്ടും ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

റെയിൽവേ ബോർഡിന്‍റെ നടപടി പദ്ധതിക്ക് അനുകൂലമാണെന്നാണ് കെ- റെയിലിന്‍റെ അധികൃതർ പറയുന്നത്
അടിയന്തര പ്രധാന്യമുള്ള വിഷയം; കെ റെയിലിൽ വീണ്ടും ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

തിരുവനന്തപുരം: കെ-റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടർ ചർച്ച ആവശ്യമാണെന്നും റെയിൽവേ ബോർഡിന്‍റെ നിർദേശം. ദക്ഷിണ റെയിൽ വേയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ദക്ഷിണ റെയിൽവേ റയിൽവേ ബോർഡിന് നിർദേശം നൽകിയിരുന്നു.

റിപ്പോർട്ടിൽ ഭൂമിയുടെ വിശദാംശങ്ങളടക്കം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടർ ചർച്ചയ്ക്കുള്ള റെയിൽവേയുടെ നിർദേശം. റെയിൽവേ ബോർഡിന്‍റെ നടപടി പദ്ധതിക്ക് അനുകൂലമാണെന്നാണ് കെ- റെയിലിന്‍റെ അധികൃതർ പറയുന്നത്.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുളള അർധഅതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് 2020 ജൂൺ 17 നാണ് കെ റെയിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചത്.റെയിൽവേ ഭൂമി ഏറ്റെടുക്കൽ, അലൈൻമെന്റ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രശ്നങ്ങളുള്ളതായി ബോർഡ് കണ്ടെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com