

യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും.
തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ച് ദക്ഷിണ റെയ്‌ൽവേ.
ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ, എറണാകുളം ജംക്‌ഷൻ- യെലഹങ്ക (ബംഗളൂരു)- എറണാകുളം സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത്- ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ എന്നീ ട്രെയ്നുകളാണ് കേരളത്തിലേക്കും പുറത്തേക്കുമായി അധികമായി അനുവദിച്ചത്.
കൂടാതെ, എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഡിസംബർ 11 വരെ ഒരു സ്‌ലീപ്പർ കോച്ച് അധികമായും തിരുവനന്തപുരം സെൻട്രൽ- എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 12 വരെ ഒരു സ്‌ലീപ്പർ ക്ലാസ് കോച്ച് അധികമായും അനുവദിച്ചു.
ഇതോടൊപ്പം ചെന്നൈ എഗ്‌മൂർ- കൊല്ലം ജംക്‌ഷൻ അനന്തപുരി എക്സ്പ്രസിന് ഇന്നും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസിന് നാളെയും ഒരു സ്‌ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു.
കൂടാതെ, ആലപ്പുഴ-ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്ന് ഒരു സ്‌ലീപ്പർ ക്ലാസ് കോച്ചും തിരുവനന്തപുരം സെൻട്രൽ– കോഴിക്കോട്– തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് 11 വരെ ഒരു ചെയർകാർ കോച്ചും അധികമായി അനുവദിച്ചു.