വള്ളിക്കുന്ന്, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രണ്ട് ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയ്ൽവേ

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ എക്സ്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്
Railways approves stops for two trains at Vallikkunnu and Ottapalam.

വള്ളിക്കുന്ന്, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രണ്ട് ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയ്ൽവേ

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടിടങ്ങളിൽ രണ്ട് ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്‍റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. തന്‍റെ അഭ്യർഥനയെ തുടർന്നാണ് റെയ്ൽവേയുടെ നടപടിയെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

വള്ളിക്കുന്ന്, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിനാണ് വള്ളിക്കുന്നിൽ സ്റ്റോപ്പ്. കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ എക്സ്പ്രസിനാണ് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ 2025 നവംബർ നാലിനും 2026 ജൂൺ 16നും കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചതിന് അശ്വിനി വൈഷ്ണവിന് രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com