railways has allotted 10 special trains to Kerala for Christmas
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെfile image

ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ

സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഡിസംബർ 22 ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും.
Published on

ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഡിസംബർ 22 ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും.

logo
Metro Vaartha
www.metrovaartha.com