കനത്ത ചൂടിന് ആശ്വാസമായി 2 ജില്ലകളിൽ മഴ മുന്നറിയിപ്പ്; പാലക്കാടും കൊല്ലത്തും താപനില 38 ഡിഗ്രി വരെ ഉയർന്നേക്കും

പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെ ഉയർന്നേക്കും
Rain - Representative image
Rain - Representative image

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്തേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 2 ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്നും നാളെയും മഴ മുന്നറിയിപ്പുള്ളത്.

അതേസമയം, പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Trending

No stories found.

Latest News

No stories found.