തിരുവനന്തപുരത്ത് അതിശക്തമഴ; 12 ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നലിനും കാറ്റിനും സാധ്യത

രുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ മേഖലയിലുള്ളവർ കരുതിയിരിക്കണം
rain alert at 12 districts and heavy rain in tvm
തിരുവനന്തപുരത്ത് അതിശക്തമഴai image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

തലസ്ഥാനത്ത് ശക്തമായ മഴയാണ്. 12 ജില്ലകളിലിന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ മേഖലയിലുള്ളവർ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.