സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ യെലോ അലർട്ട്

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകുന്നു. മാത്രമല്ല ഉയർന്ന തിരമാലക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. അതിന്‍റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com