സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലിനും മഴയ്ക്കും സാധ്യത

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 11 ന് ശക്തമായ മഴ കിട്ടിയേക്കും
സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലിനും മഴയ്ക്കും സാധ്യത
Updated on

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 11 ന് ശക്തമായ മഴ കിട്ടിയേക്കും. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം ( Low Pressure Area ) ശക്തി കൂടിയ ന്യുന മർദ്ദമായി( Well Marked Low Pressure Area ) മാറി. ചെവ്വാഴ്ച വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായും ( Depression ) ബുധനാഴ്ച ചുഴലിക്കാറ്റായും ( cyclonic storm )ശക്തി പ്രാപിക്കും. മെയ്‌ 12 വരെ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചതിന്ശേഷം തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി ബംഗ്ലാദേശ് - മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com