
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യത. വരും മണിക്കൂറുകളിൽ കേരളത്തിലെ വയനാട് ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ കാലവർഷം വൈകിയാൽ ഉഷ്ണതരംഗത്തിന് വരെസാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്.