മഴ ആശ്വാസമായി; ബുധനാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡിങ് പ്രഖ്യാപിച്ചത്
rain kseb says no restrictions were needed wednesday

മഴ ആശ്വാസമായി; ബുധനാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി

Representative image
Updated on

തിരുവനന്തപുരം: ബുധനാഴ്ച മഴ പെയ്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു. ഇതോടെ ബുധനാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ വരെ ലോഡ് ഷെഡിങ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.

കഴിഞ്ഞ ദിവസങ്ങളിലായി മുന്നറിയിപ്പില്ലാതെ തന്നെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും നിയന്ത്രണം അധിക നാള്‍ വേണ്ടി വരില്ലെന്നും കെഎസ്ഇബി പറഞ്ഞിരുന്നു. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com