
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചൊവ്വാഴ്ച ന്യുനമര്‍ദം രൂപപ്പെട്ട് വ്യാഴാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇത് കണക്കിലെടുത്ത് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് എവിടെയും പ്രത്യേക മുന്നറിയിപ്പുകളില്ല.
നിലവില്‍ കേരളത്തില്‍ മഴ പൊതുവെ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. വൈകുന്നേരത്തോടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള സാധാരണമഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍, കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.