

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രം.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
അതേസമയം, കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.