

സംസ്ഥാനത്ത് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും മുന്നറിയിപ്പിലുള്ളത്.