സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ ലഭിക്കുന്നത്
rain alert yellow alert

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

Updated on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീശ -ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ ലഭിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com