സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കം; പോസ്റ്ററുകൾ സ്ഥാപിച്ചത് പൊലീസ്, നിർദേശം മുഖ്യമന്ത്രിയുടേതെന്ന് രാജ്ഭവൻ

കാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്
Arif Mohammed Khan
Arif Mohammed Khanfile
Updated on

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാല കാമ്പസിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്ന് രാജ്ഭവൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് പോസ്റ്ററുകൾ സ്ഥാപിച്ചതെന്നും രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോ​ഗിക വാർത്താകുറിപ്പിൽ പറയുന്നു.

കാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത് സംഭവിക്കില്ലെന്നും സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർന്നതിന്‍റെ തുടക്കമാണിതെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ ബോധപൂർവമായ ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാർത്താകുറിപ്പിൽ രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com