"ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും'; പ്രതിപക്ഷ നിരയിലെ നേതാക്കൾക്കെതിരേ രാജീവ് ചന്ദ്രശേഖർ

പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവർക്കെതിരേയാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്
rajeev chandrasekhar criticised oppositions

"ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും'; പ്രതിപക്ഷ നിരയിലെ നേതാക്കൾക്കെതിരേ രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ നേതാക്കളെ വിമർ‌ശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ. പ്രതിപക്ഷ നിരയിലെ പിണറായി അടക്കമുള്ള നേതാക്കൾക്കെതിരേയാണ് ഫെയ്സ് ബുക്കിലൂടെ വിമർശനം ഉയർന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവർ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്.

അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee M. K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി. പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു.

ഇനി ഇവർക്കെല്ലാം വിട! ഒപ്പം വലിയൊരു ആശ്വാസവും.

അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്‍റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.

logo
Metro Vaartha
www.metrovaartha.com