കേരളത്തിൽ ബിജെപിക്ക് പുതിയ മുഖം: രാജീവ് ചന്ദ്രശേഖർ പുതി‍യ സംസ്ഥാന അധ്യക്ഷൻ

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാവും ഔദ്യോഗിക പ്രഖ്യാപനം
rajeev chandrasekhar is the new bjp state president
രാജീവ് ചന്ദ്രശേഖർ
Updated on

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം.തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാവും ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ കെ. സുരേന്ദ്രൻ പദവി ഒഴിയും.

കേന്ദ്ര നിരീക്ഷകൻ പ്രഹ്ലാദ് ജോഷിയാണ് രാജീവ് ചന്ദ്രശേഖറിനെ പേര് നിർദേശിച്ചതെന്നാണ് വിവരം. മുൻ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരൻ, നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുതിർന്ന നേതാവ് എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നീ പേരുകളായിരുന്നു സംസ്ഥാന അധ്യക്ഷൻ തെരഞ്ഞെടുപ്പിലേക്ക് ഉയർന്നു കേട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com