''സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ‍്യം ചെയ്യുന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന പ്രവൃത്തി''; രാജീവ് ചന്ദ്രശേഖർ

വ‍്യാജ പ്രചാരണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
rajeev chandrasekhar reacted in fake vote allegations against suresh gopi

രാജീവ് ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ‍്യം ചെയ്യുന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പൂജപ്പുരയിൽ ത്രിവർണ സ്വാഭിമാന യാത്രയിൽ പങ്കെടുക്കാനെത്തിയപ്പോളാണ് അദ്ദേഹം മാധ‍്യമങ്ങളോട് സംസാരിച്ചത്. വ‍്യാജ പ്രചാരണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജനശ്രദ്ധ തിരിച്ചുവിടാനായി ഭരണ നേട്ടമില്ലാത്തവർ നടത്തുന്ന ശ്രമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക പരിശോധിക്കാനും തെറ്റുകളുണ്ടെങ്കിൽ പരിഹരിക്കാനും തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അവസരമുണ്ടെന്നും പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെയും കോടതിയെയും സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരോ നാടകങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com