'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്
Rajeev Chandrasekhar wants Pinarayi Vijayan to resign as opposition leader in ed action

രാജീവ് ചന്ദ്രശേഖർ, പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഡിജിപിക്ക് കത്തയച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ കാര‍്യക്ഷമമായി പ്രവൃത്തിക്കാൻ പിണറായി വിജയന് സാധിക്കില്ലെന്നും അതിനാൽ അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ‌ രാജി വയ്ക്കണമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.

രാജീവ് ചന്ദ്രശേഖറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

2016-ൽ, ഇന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയൻ, അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ താങ്കൾ രാജിവെക്കണം' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

അതുകൊണ്ട്, ഇന്ന് ഞാൻ ശ്രീ Pinarayi Vijayan യോട് വളരെ വിനീതമായി ചോദിക്കുകയാണ്: താങ്കൾക്ക് അല്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് താങ്കൾ പടിയിറങ്ങണം.

താങ്കൾ ഒത്തുതീർപ്പുകൾക്ക് വഴങ്ങിയിരിക്കുകയാണ്; ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇനി താങ്കൾക്ക് സാധിക്കില്ല.

logo
Metro Vaartha
www.metrovaartha.com