കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Rajendra Vishwanath Arlekar sworn in as Kerala Governor
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
Updated on

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.​ മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സ്പീക്കർ എ.​എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്‍റണി രാജു എംഎൽഎ, എംപിമാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാനത്ത് പുതിയ ഗവർണർ എത്തുന്നത്. ബീഹാര്‍ ഗവര്‍ണറായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. ഗോവ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ച അര്‍ലേക്കര്‍ ആര്‍.എസ്.സ്സുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. ഹിമാചൽ മുൻ ഗവർണറായും ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയും ഗോവ നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്നു അദ്ദേഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com