രാജ്യസഭാ തെരഞ്ഞെടുപ്പ്: ഘടകകക്ഷികളുമായി സീറ്റ് ചർച്ചക്കൊരുങ്ങി സിപിഎം

സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി, എൻസിപി പാർട്ടികളാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്
cpm- representative image
cpm- representative image

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തും. അടുത്തയാഴ്ച ചർ‌ച്ച നടന്നേക്കുമെന്നാണ് സൂചന. സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി, എൻസിപി പാർട്ടികളാണ് സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂൺ 25 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. കേരളത്തിൽ ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 3 സീറ്റുകളിൽ 2 സീറ്റുകളാണ് എൽഡിഎഫിന് അവകാശപ്പെട്ടത്. ഒരു സീറ്റ് യുഡിഎഫിന്‍റേതാണ്. എൽഡിഎഫിന്‍റെ രണ്ടു സീറ്റുകളിൽ ഒന്ന് സിപിഎമ്മിനുള്ളതാണ്.

ഇടതുമുന്നണിയിലെ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ കാലാവധി ജൂലൈ ഒന്നു പൂർത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ജൂൺ ആറിനു പ്രസിദ്ധീകരിക്കും. ജൂൺ 13 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി.

Trending

No stories found.

Latest News

No stories found.