റമദാൻ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ

ഒമാനിൽ വ്യാഴാഴ്ച‍യാണ് വ്രതാരംഭം
Ramadan fast begins on Thursday

റമദാൻ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കം

Updated on

കോഴിക്കോട്: കേരളത്തിൽ വ്യാഴാഴ്ച റംസാൻ ഒന്ന്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതാരംഭം കുറിക്കും.

ബുധനാഴ്ച രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ബുധനാഴ്ച റംസാൻ ഒന്നിലേക്ക് കടന്നു.

ഒമാനിൽ വ്യാഴാഴ്ച‍യാണ് വ്രതാരംഭം. സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിച്ചു.

logo
Metro Vaartha
www.metrovaartha.com