മലപ്പുറം: കേരളത്തിൽ ഞായറാഴ്ച റംസാൻ വ്രതാരംഭത്തിനു തുടക്കം. ശനിയാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റംസാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ശനിയാഴ്ച റംസാൻ വ്രതം ആരംഭിച്ചിരുന്നു.