തൃശൂരിൽ സുരേഷ്ഗോപി ജയിച്ചത് സിപിഎം സഹായത്തോടെ; മോദി ആഗ്രഹിക്കുന്നത് പിണറായി നടപ്പിലാക്കുമെന്ന് രമേശ് ചെന്നിത്തല

വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിക്കാൻ ബിജെപിയെ സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്
ramesh chennithala about cpm

രമേശ് ചെന്നിത്തല

Updated on

തൃശൂർ: കേരളത്തിൽ ബിജെപിക്ക് വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഭരണത്തിലുണ്ടായ അഴിമതിയും കൊള്ളയും കാരണമാണ് ബിജെപിക്ക് തിരുവനന്തപുരത്ത് കോർപ്പറേഷൻ പിടിച്ചെടുക്കാൻ സാധിച്ചത്.

മോദി ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കുകയാണ് പിണറായി വിജയന്‍റെ ദൗത്യമെന്നും ചെന്നിത്തല പരിഹസിച്ചു.

വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിക്കാൻ ബിജെപിയെ സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവന ബിജെപിയുടെ കെ.രാമൻപിളള ശരിവെച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ എല്ലാകാലത്തും സിപിഎം ബിജെപി പിന്തുണ തേടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com