ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

സർക്കാർ നിലപാടിൽ‌ ജീവനക്കാർ ആശങ്കാകുലരാണെന്നും ചെന്നിത്തല
ramesh chennithala about ldf govt

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെ‍യും ക്ഷാമബത്തയും കുടിശികയും സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഹർജിയിൽ‌ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയത് സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ജാള്യത മറച്ചുവെയ്ക്കാനാണ് പത്രസമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ നിലപാടിൽ‌ ജീവനക്കാർ ആശങ്കാകുലരാണെന്നും ചെന്നിത്തല പറഞ്ഞു.

തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ‌ അധികാരത്തിലേറിയവർ ഡിഎ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് ഇപ്പോൾ പറയുന്നത് വർഗ വഞ്ചനയാണ്. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ എത്തിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com