ഒരു കോടിയിലധികം പേരുടെ വിവരങ്ങൾ ചോർന്നു; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

നിയമവിരുദ്ധമാണെന്ന് ചെന്നിത്തല
ramesh chennithala about ldf govt

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: ഡാറ്റ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കോൺഗ്രസ്. സ്ത്രീ-സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുത്തതിന്‍റെ വിവരങ്ങളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവിന്‍റെ നേതൃത്വത്തിലാണ് ഡാറ്റ ചോർത്തൽ നടന്നതെന്നും വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും ചെന്നിത്തല ആരോപിച്ചു.

ശ്രീറാം സാംബ റാവു അതി ഗുരുതര ഡാറ്റ സ്വകാര്യത ലംഘനം നടത്തി. ഒരുകോടിയലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തു.

ഫോൺ നമ്പർ ജില്ലാതാലൂക്ക് വാർഡ് വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാൻ മുഖ്യമന്ത്രി ചെയ്തത് ക്രിമിനൽ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ ഒരു കോടിയിലധികം ആളുകളിലേക്ക് പോയത്. ഇത് നിയമവിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. ഡാറ്റ ചോർത്തലിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com