പ്രധാന നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല; ആരും നിയമത്തിന് അതീതരല്ലെന്ന് രമേശ് ചെന്നിത്തല

തന്ത്രിയുടെ അറസ്റ്റ് ഒരു വസ്തുത
ramesh chennithala about sabarimala gold case

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അറസ്റ്റ് ഒരു വസ്തുതയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണസംഘത്തിന്‍റെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകണമെന്നും കുറ്റവാളികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട നാല് പ്രധാന നേതാക്കൾക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

അവരെ രക്ഷിക്കാനുളള മാർഗങ്ങളാണ് പാർട്ടി നോക്കികൊണ്ടിരിക്കുന്നത്. കൊള്ളയിൽ മുൻ മന്ത്രിമാർക്കും നിലവിലെ മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് വിവരം. അവരും നിയമത്തിന്‍റെ മുന്നിൽ വരുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com