

രമേശ് ചെന്നിത്തല
കൽപ്പറ്റ: കേരളത്തിലെ കോൺഗ്രസുമായി ശശി തരൂരിനെ പ്രശ്നവുമില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. തരൂർ 100 ശതമാനം പാർട്ടിക്കാരനല്ല. അദ്ദേഹത്തിന്‍റെ പ്രവർത്തനം വേറെ രീതിയിലാണ്.
ചില കാര്യങ്ങളിൽ അഭിപ്രായം പറയും. എന്നുകരുതി തരൂർ കോൺഗ്രസുകാരനല്ലെന്ന് പറയാൻ പറ്റൂമോയെന്നും ചെന്നിത്തല ചോദിച്ചു.
പുനർജനി കേസിലെ സിബിഐ അന്വേഷണത്തിനുള്ള ശുപാർശ ഓല പാമ്പിലെ പേടിപ്പിക്കലാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല കേസിൽ സ്വർണം അടിച്ചുമാറ്റിയവരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിയ്ക്കുകയാണ്. അയ്യപ്പനോട് കളിച്ചിട്ടുള്ളവർ അനുഭവിക്കുക തന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.