'മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും'

മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു
Ramesh Chennithala
Ramesh Chennithala

തിരുവനന്തപുരം: മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും പൂർണമായി ഇല്ലാതാകുന്ന നടപടികളിലേക്ക് കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പ്രധാനമന്ത്രി നരേന്ദ്രമോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും തവണ കോൺഗ്രസ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിക്കും. മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പൗരവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പരിപൂർണമായി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റും എന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com